ഡ്രോണുകള്‍ അതിര്‍ത്തി കടന്നാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

ശ്രീനു എസ്

വെള്ളി, 9 ജൂലൈ 2021 (11:33 IST)
ഡ്രോണുകള്‍ അതിര്‍ത്തി കടന്നാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്. ഇന്ത്യ സംയമനം പാലിക്കുന്നതിന്റെ ആനുകൂല്യമാണ് പാക് ഭീകരവാദികള്‍ക്ക് ലഭിക്കുന്നതെന്നും ഇന്ത്യ പറഞ്ഞു.
 
അതേസമയം കശ്മീരിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന മുന്നോട്ടുവച്ച നിര്‍ദേശം ഇന്ത്യ തള്ളി. കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്നും മറ്റാരും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടെണ്ടന്നും ഇന്ത്യ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍