രാജ്യത്ത് കൊവിഡ് കണക്ക് ഉയരുന്നു; ഇന്ന് 41,806 പേര്‍ക്ക് കൊവിഡ്

ശ്രീനു എസ്

വ്യാഴം, 15 ജൂലൈ 2021 (10:25 IST)
രാജ്യത്ത് കൊവിഡ് കണക്ക് ഉയരുന്നു. ഇന്ന് 41,806 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 39,130 പേര്‍ രോഗമുക്തരായി. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 581 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,09,87,880 ആയി.
 
നിലവില്‍ രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത് 4,32,041 പേരാണ്. ഇതുവരെ 4,11,989 പേരാണ് രോഗം മൂലം രാജ്യത്ത് മരണപ്പെട്ടത്. 39.13 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍