രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1,49,394; മരണം 1072

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 4 ഫെബ്രുവരി 2022 (09:59 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1,49,394. കഴിഞ്ഞ ദിവസത്തെക്കാള്‍ 13 ശതമാനത്തിന്റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. എങ്കിലും കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 1072 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ 2,46,674 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 
 
രാജ്യത്തെ കൊവിഡ് മരണനിരക്ക് അഞ്ചുലക്ഷം കടന്നു. ഇതുവരെ 5,00,055 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 14,35,569 പേരാണ്. ഇതുവരെ 168.47 കോടിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍