രാജ്യത്ത് 24 മണിക്കൂറിനിടെ 56,282 പുതിയ കൊവിഡ് കേസുകൾ, മരണസംഖ്യ 40,000 കടന്നു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 19,64,537 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 904 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.കൊവിഡ് മൂലമുള്ള മരണം ഇതിനിടെ 40,000 പിന്നിട്ടു. 40,699 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
അതേസമയം രോഗമുക്തരായവരുടെ എണ്ണം വർധിക്കുന്നത് വലിയ ആശ്വാസമാണ് നൽകുന്നത്.13,28,337 പേരാണ് ഇതുവരെ രോഗമുക്തരായത്.67.62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 5,95,501 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.