‘48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം, അല്ലെങ്കില്‍ പുറത്താക്കും’; പാക് കലാകാരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി എംഎൻഎസ്

Webdunia
വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (14:20 IST)
ഉറിയിലെ കരസേനാ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നിലപാടുകള്‍ കടുപ്പിക്കുന്നതിന് പിന്നാലെ പാക് കലാകാരന്മാര്‍ ഇന്ത്യ വിട്ടു പോകണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്). എംഎൻഎസിലെ അംഗമായ ചിത്രപദ് സേന നേതാവ് അമി ഖോപ്കറാണ് പാക് കലാകാരന്മാർ 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

പാക് കലാകാരന്മാർക്ക് 48 മണിക്കൂർ നൽകുന്നു. അതിനുള്ളിൽ രാജ്യംവിട്ടു പോയില്ലെങ്കിൽ എംഎൻഎസ് അവരെ പുറത്താക്കാൻ മുൻകൈയെടുക്കുമെന്നും ഖോപ്കർ പറഞ്ഞു.

അതിനിടെ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ പാകിസ്ഥാന്‍ സൈനിക വിമാനങ്ങൾ പരീക്ഷണപ്പറക്കലുകൾ നടത്തിയതായി റിപ്പോർട്ട്. ദേശീയ പാതയിൽ ഗതാഗതം റദ്ദാക്കി പാക് വ്യോമസേനയുടെ പോർവിമാനങ്ങൾ റോഡിൽ ഇറക്കി പരീക്ഷണ ലാൻഡിംഗ് നടത്തിയെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
Next Article