ഈ മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-പാക് നയതന്ത്രതല ചര്‍ച്ചകള്‍ ഇന്ത്യ റദ്ദാക്കിയേക്കും. ചര്‍ച്ചയ്ക്കു മുമ്പ് വിഘടനവാദി നേതാക്കളെ കാണാനുള്ള പാകിസ്ഥാന്‍റെ തീരുമാനമാണ് ചര്‍ച്ച റദ്ദാക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
ഹുറിയത്തുമായുള്ള ചര്‍ച്ച ഉഫ കരാറിന്റെ ലംഘനമാണെന്നും അജണ്ടയില്‍ മാറ്റം വരുത്തുന്നത് ചര്‍ച്ച മുന്നോട്ട് പോകാന്‍ സഹായിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
ചര്‍ച്ച റദ്ദാക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. മുന്നാം കക്ഷിയെ ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തരുതെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളിയിരുന്നു. ഈ മാസം 24നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ‌്ടാവ് സര്‍താജ് അസീസും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.