ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിവെപ്പ്. ആർഎസ് പുര സെക്ടറില്‍ ഇന്ന് പുലര്‍ച്ചെ 3.10 ഓടെ ബിഎസ്എഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി ആരംഭിച്ച വെടിവെപ്പ് മിനിറ്റുകളോളം തുടര്‍ന്നു. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രകോപനമൊന്നുമില്ലാതെ പാക്കിസ്ഥാൻ വെടിവയ്ക്കുകയായിരുന്നു. ചെറിയ ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസങ്ങളിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന് വെടിവെപ്പ് നടത്തിയിരുന്നു.