അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. കശ്മീര്‍ താഴ്വരയിലെ മാച്ചി സെക്ടറിലാണ് സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്
തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് രണ്ട് എകെ-47 തോക്കുകളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി സൈനിക വക്താവ് അറിയിച്ചു. കശ്മീരിലെ പ്രളയത്തിന്റെ മറവില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.