അമ്മയുമായി വഴക്കിട്ട് അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ കുട്ടി തിരികെയെത്തി

ബുധന്‍, 31 ഡിസം‌ബര്‍ 2014 (16:13 IST)
അമ്മയുമായി വഴക്കിട്ട് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ പ്രവേശിപ്പിച്ച പതിനാറുകാരിയെ പാക്ക് സൈന്യം ബന്ധുക്കള്‍ക്ക് തിരികെയേല്‍പ്പിച്ചു. വടക്കന്‍ കശ്മീരിലെ ഉറി സ്വദേശിനിയായ നസ്രീന ബാനോയാണ് അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ എത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച് അമ്മയുമായി വഴക്കിട്ടായിരുന്നു നസ്രീന ബാനോ അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ എത്തിയത്. പാക്കിസ്ഥാനില്‍ എത്തിയ പെണ്‍കുട്ടിയെ സൈന്യം പിടികൂടിയെങ്കിലും അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് വന്നതാണെന്ന് മനസിലാക്കുകയായിരുന്നു.

കുട്ടി അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ എത്തിയതോടെ ഇന്ത്യ പാക്കിസ്ഥാനെ വിവരം അറിയിക്കുകയായിരുന്നു.  കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യ, പാക്ക് സൈനിക ഉദ്യോഗസ്ഥര്‍ ഫ്‌ളാഗ് മീറ്റിംഗും ചേര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കൂടുതം അന്വേഷണത്തിനും പരിശേധനയ്ക്കും ശേഷം നസ്രീന ബാനോയെ കമാന്‍ പോസ്റ്റ് വഴി തിരിച്ചയക്കുകയായിരുന്നു.

വൈദ്യപരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കയ ശേഷമാണ് തിരികെയെത്തിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയത്. പാക്ക് സൈന്യം മാന്യമായാണ് പെരുമാറിയതെന്നും വസ്ത്രങ്ങളും സ്‌കൂള്‍ ബാഗും സമ്മാനിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. നേരത്തെ അതിര്‍ത്തി കടന്നെത്തിയ പാക് ബാലന് മധുരപലഹാരങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും സമ്മാനിച്ച് ഇന്ത്യന്‍ സൈന്യം തിരികെ അയച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക