അതിർത്തിയിൽ നടക്കുന്നതെന്ത്? ഇന്ത്യൻ പ്രതിനിധിയെ പാകിസ്ഥാൻ വിളിച്ചുവരുത്തി ഗുണദോഷിച്ചു, 13 വർഷമായിട്ട് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ല?!

ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (17:07 IST)
ഉറി ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി മിന്നലാക്രമണത്തിന്റെ രൂപത്തിലായിരുന്നു. പാക് അധിനിവേശ കശ്മീരിൽ കടന്ന് ചെന്ന് ഇന്ത്യ മറുപടി നൽകിയപ്പോൾ രാജ്യം മുഴുവൻ അവരോടൊപ്പം നിന്നു. തിരിച്ചൊരു ആക്രമണം ഉണ്ടാകുമെന്ന് ഇന്ത്യക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അതിർത്തിയിലും രാജ്യത്തിനകത്തും ശക്തമായ സുരക്ഷയാണ് സേന ഒരുക്കിയിരിക്കുന്നത്.
 
എന്നാൽ, പിന്നീട് പലതവണ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയാണ്. ബിഎസ്എഫ് നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു വൃദ്ധനും കുഞ്ഞും മരിക്കുകയും ഏഴു പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന് പാക്ക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തിരുന്നു. അതിർത്തി ഗ്രാമമായ സിൽക്കോട്ടിനോട് ചേർന്ന പ്രദേശത്ത് തിങ്കളാഴ്ചയായിരുന്നു ആക്രമണം. ഇതിനുപിന്നാലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. 
 
വീണ്ടും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. എന്നാൽ, യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യയുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന വെടിനിർത്തൽ കരാർലംഘനത്തിനെതിരെ യുഎൻ മിലിറ്ററി ഒബ്സർവെർ ഗ്രൂപ്പിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാൻ ഐഎസ്പിആർ അറിയിച്ചു.2033ലെ വെടിനിർത്തൽ കരാർ വന്നതിനുശേഷം ഒരിക്കൽ പോലും പാകിസ്ഥാൻ കരാർ ലംഘിച്ചിട്ടില്ലെന്നും പാകിസ്ഥാൻ ആരോപിക്കുന്നു.  2016ൽ മാത്രം ഇന്ത്യ 90 തവണ വെടിനിർത്തൽ കരാർലംഘിച്ചുവെന്നാണ് പാക്കിസ്ഥാന്റെ വാദം. 
 

വെബ്ദുനിയ വായിക്കുക