രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായി 400 കോടി ഡോളര്‍ മുടക്കി പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍യിലിന്റെ യോഗത്തിലാണ് പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നാല്‍ ചാരവിമാനങ്ങളും തോക്കുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.
അമേരിക്കന്‍ കമ്പനിയായ ബോയിംഗില്‍ നിന്നാണ് ഇന്ത്യ ചാരവിമാനങ്ങള്‍ വാങ്ങുന്നത്. അതേസമയം രാജ്യത്തെ പ്രതിരോധ വ്യവസായം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിച്ച തോക്കുകളാണ് പ്രതിരോധ മന്ത്രാലയം വാങ്ങുക. 169 കോടി രൂപയുടെ ഇടപാടാണ് ആഭ്യന്തര പ്രതിരോധ മേഖലയില്‍ ഇതുമൂലം നടക്കുന്നത്. ഇതിലൂടെ പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
വിദേശ ഉല്‍പ്പാദകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനായി അടുത്ത പത്ത് വര്‍ഷത്തേയ്ക്ക് പ്രതിരോധ മേഖലയില്‍ 2500 കോടി ഡോളര്‍ നിക്ഷേപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന പതിരോധ മേഖലയിലെ മാന്ധ്യം മറികടക്കുന്നതിനായാണ് മോഡി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ തീരുമാനങ്ങളെടുക്ക്കുന്നത്.