ഇന്ത്യ, ബംഗ്ലാദേശികളുടെ സത്രം!

ബുധന്‍, 14 മെയ് 2014 (15:03 IST)
ഇന്ത്യയില്‍ ആകമാനം അനധികൃതമായി കഴിയുന്ന ബംഗ്ലാദേശികളുടെ എണ്ണം രണ്ട് കോടിക്കും ആറ് കോടിക്കും ഇടയിലാണെന്ന് ഇന്ത്യന്‍ ബോര്‍ഡര്‍ പൊലീസിലെ മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ പികെ മിശ്ര. 
 
‘ആര്‍ക്കും ഇന്ത്യയിലേക്ക് പലായനം ചെയ്ത ബംഗ്ലാദേശികളെ അനായാസം കണ്ടുപിടിക്കാന്‍ സാധിക്കില്ല, ഞങ്ങളുടെ  ഊഹം അനുസരിച്ച് ഏകദേശം 2കോടിക്കും 6കോടിക്കും ഇടയില്‍ ബംഗ്ലാദേശി പൌരന്‍‌മാര്‍ ഇന്ത്യയില്‍ ജീവിക്കുന്നുണ്ട്,- മിശ്ര പറഞ്ഞു. തന്റെ പുസ്തകമായ ‘ബംഗ്ലാദേശി മൈഗ്രന്റസ്- എ ത്രറ്റ് ടു ഇന്ത്യയുടെ’ പ്രകാശചടങ്ങിലാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
 
ഇവരില്‍ 25% പേര്‍ ബീഹാറിലെ പുര്‍നിയയിലും ഇസ്ലാമ്പുരിലും ജീവിക്കുന്നു. ഈ ജില്ലകള്‍ നേപ്പാളിനോട് അടുത്ത് കിടക്കുന്നു. ശ്രീനഗറിലെ പരി പുരയില്‍ ബംഗ്ലാദേശികളുടെതായ ഗ്രാമങ്ങള്‍ തന്നെ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
ആസാമില്‍ വോട്ട് കിട്ടാനായി സര്‍ക്കാരും റവന്യൂ ഡിപ്പാര്‍ട്ട്മെന്റും അഭയാര്‍ത്ഥികള്‍ക്ക് ഭൂമികള്‍ അനധികൃതമായി നല്‍കിയെന്നും മിശ്ര പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഇത്തരം കൊള്ളതരായ്മകള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
 
 

വെബ്ദുനിയ വായിക്കുക