പാകിസ്ഥാന് തിരിച്ചടി നല്കി; പാക് അധീന കശ്‌മീരില്‍ ഇന്ത്യന്‍ സൈനിക നടപടി; കനത്ത നാശം വിതച്ചിട്ടുണ്ടെന്ന് ഇന്ത്യ

വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (12:40 IST)
ഉറി ഭീകരാക്രമണത്തിന് രാജ്യം പാകിസ്ഥാന് മറുപടി നല്കി. അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. ഡി ജി എം ഒ ലഫ്‌റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
 
കഴിഞ്ഞ രാത്രിയിലായിരുന്നു ആക്രമണം എന്ന് രണ്‍ബീര്‍ സിംഗ് അറിയിച്ചു. അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ മിന്നലാക്രമണം നടത്തി. കാര്യമായ നാശനഷ്‌ടങ്ങള്‍ വരുത്താനായെന്നും സൈന്യം
അറിയിച്ചു. സൈനിക നടപടികളെക്കുറിച്ച് പാകിസ്ഥാനെ അറിയിച്ചിരുന്നു. ആക്രമണത്തില്‍ ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു.
 
പാകിസ്ഥാനെ വിവരങ്ങള്‍ അറിയിച്ചതായി ഡി ജി എം ഒ പറഞ്ഞു. കനത്ത നാശം വിതച്ചിട്ടുണ്ട്. ഭീകരരുടെ ഇരുപതോളം  ആക്രമണപദ്ധതികള്‍ തകര്‍ത്തു. ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമെന്നും രണ്‍ബീര്‍ സിംഗ് വ്യക്തമാക്കി. പാക് അധിനിവേശ കശ്‌മീരിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്.

വെബ്ദുനിയ വായിക്കുക