പാക് വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് കൊല്ലപ്പെട്ടു
നിയന്ത്രണരേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ നാല് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബറ്റാലിയൻ 192ലെ ജവാന്മാർക്കാണ് പരിക്കേറ്റത്. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബറ്റാലിയൻ 192ലെ ജവാന്മാർക്കാണ് പരിക്കേറ്റത്.
ഇന്നു രാവിലെ 11.30ഓടെയായിരുന്നു യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ റേഞ്ചർമാർ വെടിവെച്ചത്. തുടര്‍ന്ന് ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതോടെ പാകിസ്ഥാൻ പിന്മാറി. ഈ മാസം ഇത് മൂന്നാം തവണയാണ പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിക്കുന്നത്.