ഇന്ത്യ- ആഫ്രിക്ക ഉച്ചകോടിയുടെ (ഐഎഎഫ്എസ്) മൂന്നാം എഡിഷന്‍ രാജ്യതലസ്ഥാനത്ത് തുടരുന്നു. 54 ആഫ്രിക്കന്‍ രാജ്യങ്ങളിലെ തലവന്മാര്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്ന ഉച്ചകോടി ഇന്ത്യക്ക് നിര്‍ണായകമാണ്. സുപ്രധാനമായ തീരുമാനങ്ങള്‍ ഉണ്ടാകുന്നതിനൊപ്പം ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം കൂട്ടി ഉറപ്പിക്കല്‍ കൂടിയാകും ഉച്ചകോടി.
ഡിപ്ളോമാറ്റിക് മഹാകുംഭ എന്നു പേരിട്ടിരിക്കുന്ന ഐഎഎഫ്എസില്‍ ലോകത്തെ 230 കോടി ജനങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലെ തന്ത്രപ്രധാന തീരുമാനങ്ങള്‍ ചര്‍ച്ചയാകും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ഇന്നു കൂടിക്കാഴ്ച നടത്തും. 29നു നടക്കുന്ന വിദേശകാര്യവകുപ്പ് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഉദ്ഘാടനം ചെയ്യുക.
ഉച്ചകോടിയുടെ ആദ്യദിനമായിരുന്ന തിങ്കളാഴ്‌ച കൂടുക്കാഴ്‌ചകള്‍ മാത്രമാണ് നടന്നത്. വിവിധ രാജ്യങ്ങളുടെ പ്രസിഡന്റുമാരും രാജാക്കന്മാരും അടക്കം 2000 പേരാണ് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ആരോഗ്യരംഗം, ഭീകരവാദം, വാണിജ്യബന്ധം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകും. കൂടാതെ യു എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടുന്നതിനായി ആഫ്രിക്കന്‍ രാജ്യങ്ങളുടെ പിന്തുണയും ഇന്ത്യ തേടും.
ഇന്ത്യ- ആഫ്രിക്ക ഉച്ചകോടിക്ക് സര്‍ക്കാര്‍ വലിയ തോതിലുള്ള പരിഗണനയാണ് നല്‍കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ അടുക്കുന്നതും ബന്ധം സ്ഥാപിക്കുന്ന സാഹചര്യവും സംജാതമായതോടെ ഉച്ചകോടിക്ക് വലിയ പരിഗണനയാണ് ഇന്ത്യ നല്‍കുന്നത്. നിരവധി കരാറുകള്‍ പരിഗണനയിലാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ഉച്ചകോടിക്കു മുന്നോടിയായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 300 സിസിടിവി കാമറകള്‍ സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് സംഘത്തിലെ നാലില്‍ ഒന്ന് അംഗങ്ങളെയും സമ്മേളന സുരക്ഷയ്ക്കായി നിയോഗിച്ചു. ട്രാഫിക് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വിവിധ മുന്‍കരുതലുകള്‍ എടുത്തു കഴിഞ്ഞു.