തമിഴ് സിനിമാമേഖലയിലെ പ്രമുഖരെ നോട്ടമിട്ട് ഐടി വകുപ്പ്: 50 സ്ഥലങ്ങളിൽ റെയ്ഡ്

ചൊവ്വ, 2 ഓഗസ്റ്റ് 2022 (19:55 IST)
തമിഴ് സിനിമാ വ്യവസായഠിലെ പ്രമുഖ നിർമാതാക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്, കലൈപുലി താണു,എസ് ആർ പ്രഭു,ജി എൻ അൻപുചെഴിയൻ,ജ്ഞാനവേൽ രാജ തുടങ്ങിവരെ ലക്ഷ്യമിട്ടാണ് റെയ്ഡ്. ജി.എൻ. അൻപുചെഴിയന്റെ മധുരയിലെ 40 സ്ഥലങ്ങളിലും ചെന്നൈയിലെ 10 സ്ഥലങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. 
 
ഇത് മൂന്നാം തവണയാണ് അൻപുചെഴിയൻ ഐടി റെയ്ഡിന് വിധേയമാകുന്നത്. 2020ൽ വിജയ് നായകനായ ബിഗിൽ സിനിമയ്ക്ക് മുന്നെയായിരുന്നു ഐടി റെയ്ഡ്. അന്ന് 65 കോടി രൂപ അവിടെനിന്നു കണ്ടെടുത്തുവെന്നാണ് റിപ്പോർട്ടുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍