കശാപ്പിനായുള്ള കന്നുകാലി വില്പന നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരേ മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം. ഗവേഷക വിദ്യാർഥിയായ മലപ്പുറം സ്വദേശി സൂരജിനാണ് മർദ്ദനമേറ്റത്. കണ്ണിന് ഗുരുതര പരുക്കേറ്റ സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു സംഘം വിദ്യാര്‍ഥികളാണ് സൂരജിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കാമ്പസിലെ ബീഫ് തീറ്റക്കാരായ എല്ലാവരെയും കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും സൂരജ് പറഞ്ഞു.
സൂരജിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്ന ബിജെപി അനുഭാവികളായ വിദ്യാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കശാപ്പിന് കന്നുകാലി വില്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി ചെയ്തു.
ഹൈകോടതിയുടെ മധുര ബെഞ്ചിന്റേതാണ് വിധി. നാലാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സെൽവ ഗോമതി നൽകിയ പൊതു താൽപര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമെന്നു ചോദിച്ച ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്കുള്ളിൽ വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.