എവിടെയും ഇറങ്ങില്ല, മുന്ന് റഫാൽ വിമാനങ്ങൾ റഷ്യയിൽനിന്നും നേരിട്ട് ഇന്ത്യയിലേയ്ക്ക്

Webdunia
ബുധന്‍, 4 നവം‌ബര്‍ 2020 (08:22 IST)
ഇന്ത്യൻ വ്യോമ സേനയ്ക്ക് കരുത്തേകാൻ മുന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തുന്നു. ആദ്യ ബാച്ച് യുഎഇയിലെ അൽ ദാഫ്ര വ്യോമ താവളത്തിൽ ഇറങ്ങിയ ശേഷമാണ് ഇന്ത്യയിലെത്തിയത് എങ്കിൽ ഇത്തവണ റഷ്യയിലൊനിന്നും നേരിട്ട് വിമാനങ്ങൾ ഇന്ത്യയിലേയ്ക്ക് പറക്കും എന്നതാണ് പ്രത്യേകത. ഫ്രഞ്ച് വ്യോമ സേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനമായ മിഡ്-എയറും റഫൽ വിമാനങ്ങൾക്കൊപ്പം പറക്കും.
 
ബുധനാഴ്ച രാത്രിയോടെ മുന്ന് റഫാൽ വിമാനങ്ങൾ അംബാല വ്യോമ താവളത്തിലെത്തും. ജൂലൈ 28നാണ് അഞ്ച് റഫാലുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. സെപ്തംബർ 10ന് നടന്ന ചടങ്ങിൽ അഞ്ച് വിമാനങ്ങളും വ്യോമസേനയിലെ 17 ആം നമ്പർ സ്ക്വഡ്രൺ ഗോൾഡൻ ആരോസിന്റെ ഭാഗമായി. ആദ്യ ബാച്ചിലെത്തിയ റഫാലുകളെ ചൈനീസ് അതിർത്തീയിൽ വിന്യസിച്ചു കഴിഞ്ഞു. 2021 അവസാനത്തോടെ 36 റഫാൽ വിമാനങ്ങളും ഇന്ത്യയിലെത്തും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article