കമല ഹാരിസിന്റെ വിജയത്തിനായി പൂജയും അന്നദാനവും നടത്തി തമിഴ്നാട്ടിലെ ഒരു ഗ്രാമം

Webdunia
ബുധന്‍, 4 നവം‌ബര്‍ 2020 (07:53 IST)
ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിന്റെ വിജയത്തിനായി പ്രത്യേക പൂജയും അന്നദാനവും നടത്തി. തമീഴ്നാാട്ടിലെ ഗ്രാമം. തിരുവാരൂർ ജില്ലയിലെ പൈങ്കനാട് ഗ്രാമത്തിലാണ് കമല ഹാരിന്റെ ജയത്തിനായി പൂജ നടന്നത്. അതിന് ഒരു കാരണമുണ്ട്. കമല ഹാരീസിന്റെ മുത്തച്ഛൻ പിവി ഗോപാലൻ ജനിച്ചുവളർന്ന നാടാണ് പൈങ്കനാട്.
 
പൈങ്കനാട് ധർമ്മ ശാസ്ത ക്ഷേത്രത്തിലാണ് പൂജയും അന്നദാനവും നടന്നത്. ഗ്രാമത്തിലാകെ കമലയുടെ വലിയ പോസ്റ്ററുകളും കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ ബസന്ത് നഗറിലാണ് അവസാന കാലത്ത് പി വി ഗോപാലൻ കഴിഞ്ഞിരുന്നത് എങ്കിലും ക്ഷേത്രത്തിന് മുടങ്ങാതെ സംഭാവന നൽകിയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. പിവി ഗോപാലന്റെ മകൾ ശ്യാമള ഗോപാലന്റെ മകളാണ് കമല ഹാരിസ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article