മറ്റു സ്ഥാനങ്ങളില്‍ എന്നെ പ്രതീക്ഷിക്കാം, ഞാനിപ്പോള്‍ സ്വതന്ത്രനാണ്: ഗുലാം നബി ആസാദ്

ശ്രീനു എസ്

വ്യാഴം, 11 ഫെബ്രുവരി 2021 (09:15 IST)
താനിപ്പോള്‍ സ്വതന്ത്രനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാജ്യസഭാ അംഗത്വത്തിനുള്ള കാലാവധി അദ്ദേഹത്തിന് അവസാനിക്കുകയാണ്. പാര്‍ട്ടിയുടെ പല സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ടെന്നും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ തികഞ്ഞ സംതൃപ്തിയുണ്ടെന്നും മരണം വരെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോടു പറഞ്ഞു.
 
'1975മുതല്‍ ഞാന്‍ ജമ്മുകാശ്മീരിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ഞാന്‍ പാര്‍ട്ടിയുടെ പല സ്ഥാനങ്ങളിലും പല പ്രധാനമന്ത്രിമാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ സേവിക്കാന്‍ സാധിച്ചത് ഭാഗ്യമായി ഞാന്‍ കരുതുന്നു. ലോകത്തെ കുറിച്ചും രാജ്യത്തെ കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ എനിക്കു സാധിച്ചു. എല്ലാവരോടും നന്ദിയുണ്ട്'- അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍