ബിസ്‌കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 45 കുട്ടികളുടെ നില അതീവ ഗുരുതരം - സംഭവം യോഗിയുടെ യു പിയില്‍
വ്യാഴം, 2 നവംബര്‍ 2017 (09:54 IST)
ബിസ്‌കറ്റ് കഴിച്ച നൂറ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഉത്തർപ്രദേശിലെ ബധോഹിയിലുള്ള റായയിലെ ദീന്‍ദയാല്‍ റെസിഡന്‍ഷ്യന്‍ സ്‌കൂളിലാണ് സംഭവം.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളില്‍ 45 പേരുടെ നില അതീവ ഗുരുതരമാണ്. മറ്റുള്ള കുട്ടികള്‍ നിരീക്ഷണത്തിലാണെന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ സതീഷ് സിംഗ് അറിയിച്ചത്. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.