ബില്ലിൽ മാറ്റം വരുത്തണം, പൗരത്വ ബില്ലിനെ പിന്തുണക്കില്ല; രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് പിന്നാലെ മറുകണ്ടം ചാടി ശിവസേന

ചൊവ്വ, 10 ഡിസം‌ബര്‍ 2019 (18:09 IST)
മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച് മണിക്കൂറുകള്‍ക്കുശേഷം തീരുമാനത്തിൽ മാറ്റം വരുത്തി ശിവസേന. രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ശിവസേന പാര്‍ട്ടി അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കെറെ വ്യക്തമാക്കി. ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ ഇന്ത്യയുടെ അടിത്തറ നശിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വിമർശനമുന്നയിച്ചതിന് പിന്നാലെയാണ്. താക്കറെ നിലപാടിൽ മാറ്റം വരുത്തിയത്. 
 
കാര്യങ്ങളിൽ വ്യക്തത വരുന്നതുവരെ പൗരത്വ ബില്ലിനെ പിന്തുണയ്ക്കില്ല എന്നാണ് ഉദ്ധവ് താക്കെറെ നിലപാട് മാറ്റിയത്. സര്‍ക്കാര്‍ ബില്‍ രാജ്യസഭയിലേക്ക് കൊണ്ടുവരുമ്പോള്‍ ബില്ലില്‍ മാറ്റങ്ങള്‍ വരുത്തണം, ലോക്‌സഭയില്‍ വോട്ടു ചെയ്ത രീതിയില്‍ രാജ്യസഭയിൽ വോട്ട് ചെയ്യാന്‍ പറ്റില്ല എന്നും താക്കറെ പറഞ്ഞു. ലോക്‌സഭ തിങ്കളാഴ്ച രാത്രി പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ നാളെയാണ് രാജ്യസഭയിലെത്തുക. 
 
രാഷ്ട്രീയ താൽര്യം മുന്‍നിര്‍ത്തിയാണ് ബില്ലിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു ശിവസേനയുടെ ആദ്യ പ്രതികരണം. എന്നാൽ ശിവസേനക്കെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. 'പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് രാഷ്ട്രത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണ്' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍