ഗാന്ധിജിയുടെ വാക്കുകളെ ഓർമിപ്പിച്ച് കൊണ്ടാണ് അനുഷ്‌ക ട്വീറ്റ് ചെയ്തിരിക്കുന്നത്. മൃഗങ്ങൾക്ക് സംസാരിക്കാൻ കഴിയില്ലെന്നും അവരുടെ ശബ്ദമാകാൻ നാം ശ്രമിക്കണമെന്നും എം എൽ എ ചെയ്ത പ്രവൃത്തി നീചമാണെന്നും ആലിയ ഭട്ട് ട്വീറ്റ് ചെയ്തു. മനുഷ്യന് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരുന്ന കുതിരയെ ഉപദ്രവിച്ചത് നാണമില്ലാത്ത പ്രവൃത്തിയാണെന്ന് സണ്ണി ലിയോണും അറിയിച്ചു. മൃഗീയമായ അക്രമണമെന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. കുതിര അയാളുടെ മുഖത്ത് ചവിട്ടണമായിരുന്നു എന്ന ആഗ്രഹമാണ് സോനാക്ഷി സിന്‍ഹ പങ്കുവെച്ചത്. വിര്‍ ദാസും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.