സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കണം; സ്വകാര്യബില്‍ തരൂര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും

Webdunia
വെള്ളി, 18 ഡിസം‌ബര്‍ 2015 (10:54 IST)
സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എം പി ഇന്ന് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ പീനല്‍ കോഡിലെ 377 വകുപ്പ് ഭേദഗതി ചെയ്യണമെന്ന ആവശ്യത്തോട് നിലവില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സ്വകാര്യ ബില്ലുമായി തരൂര്‍ മുന്നോട്ട് പോകുന്നത്.
 
സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച് നിയമത്തിന്റെ കാര്യത്തില്‍ പുനരാലോചന ഇല്ലെന്ന് നിയമമന്ത്രി സദാനന്ദ ഗൗഡ കഴിഞ്ഞ ജൂണില്‍ വ്യക്തമാക്കിയിരുന്നു.
 
ലൈംഗിക ന്യൂനപക്ഷങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗിച്ച് 2013ല്‍ ഡല്‍ഹി ഹൈക്കോടതി 377ആം വകുപ്പ് റദ്ദാക്കിയിരുന്നു. എന്നാല്‍, ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും വിഷയം കേന്ദ്രസര്‍ക്കാരിന് വിടുകയായിരുന്നു.
 
സ്വവര്‍ഗ ലൈംഗികത ലോകത്ത് നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ അംഗീകരിക്കപ്പെട്ടതാണ്.