ഗൗതം നവ്‌ലാഖയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചു

തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (18:15 IST)
ഭീമാ കൊരേഗാവ് സംഘര്‍ഷ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളെ ഡല്‍ഹി ഹൈക്കോടതി വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ച് ഉത്തരവിട്ടു. നവ്‌ലാഖയെ 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ വെച്ചത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
 
ക​ഴി​ഞ്ഞ ദി​വ​സം മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ട്ടു​ത​ട​ങ്ക​ല്‍ നാ​ല് ആ​ഴ്ച​ത്തേ​ക്കു കൂ​ടി നീട്ടിവെച്ച സുപ്രീംകോ​ട​തി പ്ര​തി​ക​ള്‍​ക്ക് ഉ​ചി​ത​മാ​യ കീ​ഴ്ക്കോ​ട​തി​ക​ളെ സ​മീ​പി​ക്കാ​മെ​ന്നു ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്.
 
അതേസമയം, നവ്‌ലാഖയുടെ വീട്ട് തടങ്കല്‍ രണ്ട് ദിവസം കൂടി നീട്ടണമെന്ന് മഹാരാഷ്ട്ര പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആ ആവശ്യം കോടതി തള്ളുകയായിരുന്നു. ഈവര്‍ഷം ആദ്യം മഹാരാഷ്ട്രയിലെ ഭീമ കൊരേഗാവ് സംഘര്‍ഷത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് തെലുങ്ക് കവി വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധ പ്രവര്‍ത്തകന്‍ വെര്‍ണ്ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖയുടെ ലാഖ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍