ക്രിക്കറ്റ് താരം ബ്രണ്ടന്‍ മക്കല്ലം ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി!

Webdunia
വെള്ളി, 28 ഒക്‌ടോബര്‍ 2016 (19:06 IST)
കിവിസ് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെന്ന് തെറ്റിദ്ധരിച്ച് പ്രസംഗം നടത്തി കേന്ദ്ര ടൂറിസം സഹമന്ത്രി മഹേഷ് ശര്‍മ്മ വെട്ടിലായി. ഡല്‍ഹിയില്‍ നടന്ന ടൂറിസം പരിപാടിയിലെ ചടങ്ങില്‍ വെച്ചാണ് സംഭവമുണ്ടായത്.

പ്രസംഗത്തിനിടെ മക്കല്ലത്തെ രണ്ടു തവണയാണ് ‘ഹിസ് എക്‍സലന്‍സി പ്രൈം മിനിസ്‌റ്റര്‍ മക്കല്ലം’ എന്ന് ശര്‍മ്മ അഭിസംബോധന ചെയ്‌തത്. ഈ സമയം വേദിയിലുണ്ടായിരുന്ന മക്കല്ലം ഞെട്ടിയെങ്കിലും തെറ്റ് മനസിലാക്കാതെ ശര്‍മ്മ പ്രസംഗം തുടരുകയായിരുന്നു.

ശര്‍മ്മയുടെ തെറ്റ് തിരുത്തിയത് ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡറും ബോളിവുഡ് താരവുമായ സിദ്ധാര്‍ഥ് മല്‍‌ഹോത്രയാണ്. തന്റെ പേര് തെറ്റിച്ചു പറഞ്ഞതില്‍ പരിഭവമില്ലെന്ന് പിന്നീട് സംസാരിച്ച ജോണ്‍ കി പ്രകടിപ്പിച്ചില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
Next Article