വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് സംശയിക്കുന്നത്. കഴുത്തിലെ പാടുകള്‍ കഴുത്തുഞെരിച്ച് കൊന്നതിന്റെ അടയാളമാണെന്നും എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പൊലീസ് വ്യക്തമാക്കി.
രാവിലെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് മോണിക്കയുടെ അകന്നുകഴിയുന്ന ഭര്‍ത്താവും അയല്‍ക്കാരനും കൂടി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറക്കുകയായിരുന്നു. അപ്പോഴാണ്, മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റ് കൊള്ളയടിക്കപ്പെട്ട നിലയിലായിരുന്നു.
ഫ്ലാറ്റില്‍ മോണിക്ക ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അതേസമയം, ഫ്ലാറ്റില്‍ നിന്ന് എന്തൊക്കെ മോഷണം പോയി എന്നത് സംബന്ധിച്ച് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. മഹാരാഷ്‌ട്രയിലെ നാഗ്‌പുര്‍ സ്വദേശിയാണ് മോണിക്ക. ഗോവ കേന്ദ്രീകരിച്ച് സുഗന്ധദ്രവ്യഗവേഷണം നടത്തിവരികയായിരുന്നു.