മുംബൈയിലെ ഇറച്ചി നിരോധനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (13:55 IST)
മുംബൈ നഗരത്തില്‍ പ്രഖ്യാപിച്ച ഇറച്ചി നിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്തു.  ഈ മാസം 17 ന് ജൈനമതക്കാരുടെ ഉപവാസം പ്രമാണിച്ചായിരുന്നു ഇറച്ചിനിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. നിരോധനത്തിനെതിരെ മട്ടന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

സപ്തംബര്‍ 10, 13, 17, 18 തീയതികളിലാണ് നേരത്തെ നഗരത്തില്‍ ഇറച്ചിവില്പന നിരോധിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന്  ഇത് രണ്ടു ദിവസമാക്കി കുറച്ചിരുന്നു. സപ്തംബര്‍ പത്തിലെ നിരോധനം കഴിഞ്ഞതിനാല്‍ ഇനി 17ന് മാത്രമെ നിരോധനമുണ്ടായിരുന്നുള്ളൂ. നിരോധനത്തിനെതിരെ നേരത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക