സന്യാസിയെ കാമുകി തീ കൊളുത്തി കൊലപ്പെടുത്തി

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2015 (14:47 IST)
സന്യാസിയെ കാമുകി തീ കൊളുത്തി കൊലപ്പെടുത്തി. രാജസ്ഥാനിലെ പ്രമുഖ സന്യാസി സമൂഹത്തില്‍ അംഗമായ ഗജനനെയാണ് (53) കാമുകി തീ കൊളുത്തി കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ സാരെ കാല ഖാന്‍ മേഖലയിലെ ഒരു ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു സംഭവം.

ലൈംഗിക ബന്ധത്തിന് ശേഷമാണ് കാമുകി സന്യാസിയെ കാമുകി തീ കൊളുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഗജനന്‍ ക്ഷേത്രത്തിലെ പുരോഹിതനും ജോത്സ്യനുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ഗജനനെ ഗസ്റ്റ് ഹൗസിലെ മുറിയില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.

ഇയാളെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് തീ കൊളുത്തിയ ശേഷം കാമുകി ഗസ്റ്റ് ഹൗസിലെ മുറിയില്‍ നിന്ന് രക്ഷപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരെ പിന്നീട് പിടികൂടി.