വര്‍ധ ചുഴലിക്കാറ്റ് തിങ്കളാഴ്ച ഉച്ചയോടെ ചെന്നൈയില്‍ എത്തുമെന്ന മുന്നറിയിപ്പിനിടെ ചെന്നൈയില്‍ ശക്തമായ കാറ്റും മഴയും. കാറ്റിന്റെ ശക്തി ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍ - ആന്ധ്രപ്രദേശ് - 0866-2488000, തമിഴ്നാട് - 044-28593990, ചെന്നൈ: 25619206, 25619511, 25384965. കാറ്റിന്റെ വേഗത 100 മുതല്‍ 120 വരെ ആയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയെ കൂടാതെ സമീപജില്ലകളായ കഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലും കനത്ത കാറ്റും മഴയുമാണ്.
ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ ഒമ്പതര വരെ 7.5 സെന്റിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആളുകളോട് യാത്രകള്‍ പരമാവധി ഒഴിവാക്കാനും വീടുകളില്‍ തന്നെ തുടരാനും നിര്‍ദ്ദേശം നല്‌കിയിരിക്കുകയാണ് സര്‍ക്കാര്‍.