രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ ഹൃദയശസ്ത്രക്രിയയ്ക്കായി മുംബൈയിലെ ആശുപത്രിയില്‍. ലാലുവിന്റെ രണ്ട് ഹൃദയവാല്‍വുകളും തകരാറിലാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന പത്ത് നിയമസഭ സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെയാണ് ലാലു ആശുപത്രിയിലാകുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ അഞ്ചു വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ച ലാലു പ്രസാദ് ഇപ്പോള്‍ ജാമ്യത്തിലാണ്.
റോഡു മാര്‍ഗം യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ തന്നെ ഉപതിരഞ്ഞെടുപ്പ് സമയത്ത് ലാലു പ്രസാദ് ഹെലികോപ്ടറിലാണ് വിവിധയിടങ്ങളില്‍ പ്രചരണത്തിനായി എത്തിയത്.
പതിവിന് വിപരീതമായി ഉപതിരഞ്ഞെടുപ്പില്‍ ബന്ധവൈരികളും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ ഐക്യജനതാദളുമായി സഖ്യമുണ്ടാക്കിയാണ് ആര്‍ജെഡി മത്സരിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.