ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ മദ്യപിച്ച് ക്ലാസിലെത്തിയ ദൃശ്യങ്ങള്‍ വൈറലാകുന്നു. കാണ്‍പൂരിലെ ബില്‍ഹോസ് നിവാദയിലെ പ്രൈമറി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനാണ് ബോധമില്ലാതെ ക്ലാസിലിരിക്കുന്നത്.
ബോധമില്ലാതെ കസേരയില്‍ കുഴഞ്ഞിരിക്കുന്ന അധ്യാപകനു ചുറ്റും കുട്ടികള്‍ കൂട്ടംകൂടി നില്‍ക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാര്‍ത്തയായെങ്കിലും യുപി സര്‍ക്കാര്‍ ഇതുവരെ അദ്ധ്യാപകനെതിരെ നടപടിയെടുത്തിട്ടില്ല.
#WATCH Kanpur: Head teacher at Govt primary school in Bilhaur's Nivada village comes to school in inebriated condition. pic.twitter.com/BvZSpZ6Q7y