പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അഴിമതി നടത്തിയതിന്റെ എല്ലാ തെളിവുകളും തന്റെ കൈവശമുണ്ടെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യം മോദിക്ക് അറിയാവുന്നതാണ്. അതിനാലാണ് പാർലമെൻറിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത്. എന്റെ സംസാരം മോദി ഭയപ്പെടുന്നുണ്ട്. ഞാന്‍ സംസാരിച്ചാൽ മോദിയെന്ന ഈ ബലൂണിന്റെ കാറ്റുതന്നെ പോകുമെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഒരു തരത്തിലുള്ള നിബന്ധനകളുമില്ലാതെ സർക്കാർ ചർച്ചക്ക് തയാറാകണം. രാജ്യത്തെ പവാങ്ങൾക്ക് എതിരായ നടപടിയാണ് നോട്ട് അസാധുവാക്കൽ. അതുകൊണ്ടു തന്നെ ആ നടപടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മോദി ഏറ്റെടുക്കണം. എല്ലാ പാർട്ടികളും ചർച്ച ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മോദിക്ക് പാർലമെൻറിൽ സംസാരിക്കുന്നതിന് താത്പര്യമില്ല. പ്രതിപക്ഷത്തെ പാർലമെൻറിൽ സംസാരിക്കാൻ അനുവദിക്കണമെന്നും അത് തങ്ങളുടെ രാഷ്ട്രീയാവകാശമാണെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയെന്നത് രാഹുൽ ഗാന്ധിയുടെ ശീലമാണെന്നാണ് ബി.ജെ.പി പ്രതികരിച്ചത്.