മാനഭംഗങ്ങൾക്ക് ലോകത്തോളം പഴക്കമുണ്ട്: ബി ജെ പി വനിതാ സെൽ അധ്യക്ഷ

ശനി, 23 ജൂലൈ 2016 (08:03 IST)
ലോകമുണ്ടായ കാലം മുതൽക്കു തന്നെ മാനഭംഗങ്ങൾ സംഭവിക്കുന്നുണ്ടെന്ന് ബിജെപിയുടെ വനിതാ നേതാവ്. ഹരിയാനയിലെ ബിജെപി വനിതാ നേതാവായ നിർമൽ ഭൈരഗിയാണ് ഇത്തരത്തില്‍ ഒരു വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.    
 
കഴി‍ഞ്ഞയാഴ്ച റോത്തക്കിൽ ഇരുപതുകാരിയായ ദലിത് യുവതിയെ ഒരേസംഘം രണ്ടുതവണ മാനഭംഗപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നുള്ള പ്രതിഷേധം നിലനിൽക്കവെയാണ് ബിജെപി വനിതാ സെൽ അധ്യക്ഷകൂടിയായ ഭൈരഗിയുടെ ഈ പ്രസ്താവന.

വെബ്ദുനിയ വായിക്കുക