മഹാഭാരതത്തിലും സ്ത്രീവുരുദ്ധത? കമൽഹാസന് പണികിട്ടി!

ബുധന്‍, 22 മാര്‍ച്ച് 2017 (08:12 IST)
സ്ത്രീവിരുദ്ധമായ കഥാസന്ദർഭങ്ങൾ മഹാഭാരത്തിലുണ്ടെന്ന് പറഞ്ഞ ഉലഹനായകൻ കമൽഹാസനെതിരെ ഹർജി. ഇതിഹാസകൃതിയായ മഹാഭാരതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാരോപിച്ചാണ് താരത്തിനെതിരെ ഹർജി.
 
അഭിഭാഷകനായ ഗാന്ധിനാഥനാണ് തിരുനെല്‍വേലി വള്ളിയൂര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. അടുത്തിടെ ഒരു ടി വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മഹാഭാരതത്തിൽ നിരവധി സ്ത്രീവിരുദ്ധ കഥാസന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞതിനെ ചോദ്യംചെയ്താണ് ഹര്‍ജി. 
 
ഹൈന്ദവവിശ്വാസങ്ങളെ മോശമായി ചിത്രീകരിക്കുന്നവിധത്തില്‍ ഇതിനുമുമ്പും കമല്‍ പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മഹാഭാരതത്തെ അപകീർത്തിപ്പെടുത്തിയതിൽ നടൻ പരസ്യമായി മാപ്പുപറയണം എന്നാണ് ഹർജിക്കാരന്റെ ആവശ്യം.

വെബ്ദുനിയ വായിക്കുക