വരൾച്ചാ സമയത്ത് കണക്കില്ലാതെ ജലം ധൂർത്തടിച്ചുവെന്ന ആരോപണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ വിവാദത്തിൽ. കേന്ദ്ര ആരോഗ്യമന്ത്രി രാധാ മോഹൻ സിംഗിനൊപ്പം ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഹെലികോപ്റ്റർ ഇറക്കുന്നതിനായി ജലം ധൂർത്തടിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത്.
യമുനാ നഗറിൽ അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ഇറക്കുന്നതിനായി പൊടിപറക്കാത്ത ഹെലിപാഡ് തയ്യാറാക്കുന്നതിനു വേണ്ടി 1,000 ലിറ്റർ ജലം തളിച്ചിരുന്നു. ഇന്ത്യയിലെ 33 കോടി ജനങ്ങൾ വരൾച്ചയനുഭവിക്കുന്ന സാഹചര്യത്തിൽ ഇത്രയും ജലം പാഴാക്കിയത് ആർഭാടമാണെന്നറിയിച്ചുകൊണ്ടാണ് പലരും രംഗത്തെത്തിയിരിക്കുന്നത്.