താജ്‌മഹല്‍ വഖഫ് ബോര്‍ഡിന് കൈമാറണം!

Webdunia
വെള്ളി, 21 നവം‌ബര്‍ 2014 (08:31 IST)
രണ്ട് മുസ്ലീംങ്ങളുടെ ശവകുടീരങ്ങളുള്ള താജ്മഹല്‍ സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് കൈമാറണമെന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷകാര്യ മന്ത്രിയും അസംഖാന്‍. അസംഖാന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. അസംഖാന്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും താജ്മഹലിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
 
താജ്മഹലില്‍ നിന്നുള്ള വരുമാനം മുഴുവനും യുപിയിലെ വഖഫ് ബോര്‍ഡിനു കൈമാറണമെന്നും അസംഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. മുസ്ലീംങ്ങള്‍ക്ക് താജ്മഹലുമായി വൈകാരികമായൊരു ബന്ധം ഉണ്ട്. താജ്മഹലിനെ വഖഫിന്റെ സ്വത്തായി പ്രഖാപിക്കണം. അല്ലാത്തപക്ഷം കേന്ദ്രം മുസ്ലീങ്ങളോട് കാണിക്കുന്നത് അനീതിയാണെന്ന് വിലയിരുത്തപ്പെടുമെന്നും അസംഖാന്‍ പറഞ്ഞു.
 
ലഖ്നൗ ഇമാം ഖാലിദ് റഷീദ് ഫിരംഗിമഹലിയും അസംഖാന്റെ പ്രസ്താവനയെ പിന്തുണച്ചു രംഗത്തെത്തി. മുസ്ലീംങ്ങളെ താജ്മഹലില്‍ പ്രാര്‍ഥന നടത്താന്‍ അനുവദിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.