പഞ്ചാബിലെ ഗുരുദാസ്പൂര്‍ ആക്രമണത്തിനെത്തിയ ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കിയത് പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ആറംഗ സംഘത്തിനാണ് ഐഎസ്‌ഐ പരിശീലനം നല്‍കിയതെന്നും എന്നാല്‍ മൂന്നുപേര്‍ മാത്രമാണ് ആക്രമണം നടത്താന്‍ ഇന്ത്യയിലേക്ക് എത്തിയത്.
പരിശീലനം ലഭിച്ച രണ്ട് ഭീകരര്‍ പാകിസ്ഥാനില്‍ വച്ച തന്നെ കൊല്ലപ്പെട്ടു. ഒരാളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി എന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് സുപ്രണ്ട് അടക്കം പത്തുപേരാണ് പഞ്ചാബിലെ ഗുർദാസ്പൂരിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു.
ഗുർദാസ്പൂരിൽ നടന്ന ഭീകരാക്രണത്തിന്റെ ഉത്തരവാദികൾ പാക്കിസ്ഥാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു. രവിനദി കടന്നെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.