ഭര്‍ത്താവിന്റെ അവിഹിതം കാറില്‍ ജിപിഎസ് ഘടിപ്പിച്ച് പിടികൂടി യുവതി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 4 ഫെബ്രുവരി 2022 (12:11 IST)
ഭര്‍ത്താവിന്റെ അവിഹിതം കാറില്‍ ജിപിഎസ് ഘടിപ്പിച്ച് പിടികൂടി യുവതി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പൂനെയിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്നാണ് ഇവരെ പിടിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ജിപിഎസ് ഉപയോഗിച്ച് യുവതി ഭര്‍ത്താവിന്റെ കാര്‍ പിന്തുടരുകയായിരുന്നു. യുവതിക്ക് തന്റെ ഭര്‍ത്താവിനെ സംശയം ഉണ്ടായിരുന്നു. അതിനാല്‍ ജിപിഎസിന്റെ സഹായം തേടുകയായിരുന്നു. 
 
കര്‍ണാടകയിലെ ബെംഗളൂരുവില്‍ ഒരു മീറ്റിങ് ഉണ്ടെന്നു ഭാര്യയോട് പറഞ്ഞായിരുന്നു ഭര്‍ത്താവ് ഇറങ്ങിയത്. സംശയം തോന്നിയ ഭാര്യ ഭര്‍ത്താവിനെ ട്രാക്ക് ചെയ്യുകയായിരുന്നു. പിന്നീട് യുവതി ഹോട്ടലില്‍ വിളിക്കുകയും ആരാണ് തന്റെ ഭര്‍ത്താവിന്റെ കുടെയുള്ളതെന്ന് തിരക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ ഹോട്ടലില്‍ എത്തി സിസിടിവി പരിശോധിച്ച് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് തന്റെ പേരും ആധാര്‍കാര്‍ഡും ഉപയോഗിച്ചാണ് ഭര്‍ത്താവ് റൂമെടുത്തതെന്നും ഇവര്‍ കണ്ടെത്തി. സെക്ഷന്‍ 419, 34 പ്രകാരം ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article