മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 27 ഡിസം‌ബര്‍ 2022 (12:47 IST)
മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ഗുജറാത്ത് ഗാസിയാബാദിലെ ചഖലാസിയിലാണ് സംഭവം. ബിഎസ്എഫ് ജവാനായ മെല്‍ജിഭായ് വഗേലയെയാണ് കൊല്ലപ്പെട്ടത്.
 
മകളുടെ അശ്ലീല വിഡിയോ 15കാരന്‍ പ്രചരിപ്പിച്ചതിനെ വഗേല ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പതിനഞ്ചുകാരന്റെ ബന്ധുക്കളാണ് അറസ്റ്റിലായവര്‍. പതിനഞ്ചുകാരനും ജവാന്റെ മകളും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍