പട്ടിക്കുട്ടി പോലും പ്രവചിച്ചു... ഇനി സംശയിക്കേണ്ട, ഗുജറാത്തില്‍ മോദി തരംഗം തന്നെ !

ശനി, 16 ഡിസം‌ബര്‍ 2017 (09:49 IST)
ഗുജറാത്ത് തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ മുന്നേറുമെന്ന പ്രവചനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗുജറാത്തില്‍ നിന്ന് വരുന്ന മറ്റൊരു പ്രവചനം ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവചനം നടത്തിയത് ഒരു ക്യൂട്ട് പട്ടിക്കുട്ടിയാണ്. 
 
ഗുജറാത്തില്‍ ആര് വരും എന്നതിന്റെ ഉത്തരമാണ് ഈ പട്ടിക്കുട്ടി നല്‍കുന്നത്. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാള്‍വിയ ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറത്ത് വിട്ടത്. ഒരു സ്ത്രീ പട്ടിക്കുട്ടിയെ കൈയ്യില്‍ എടുത്ത് ചോദ്യം ചോദിക്കുന്നതാണ് വീഡിയോ. ആദ്യം ചോദിക്കുന്നത് മോദി വരുമോ എന്നാണ്. അപ്പോള്‍ രണ്ട് മുന്‍കാലുകളും ഒരേ സമയം ഉയര്‍ത്തി അനുകൂല ആംഗ്യം കാണിക്കുകയാണ് പട്ടിക്കുട്ടി. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ട് കഴിഞ്ഞു.

Cute little thing knows it all... pic.twitter.com/Ds67QZYGHT

— Amit Malviya (@malviyamit) December 15, 2017

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍