ചരക്കു സേവന നികുതി ഇന്ന് അർദ്ധരാത്രി മുതല്‍; വിപ്ലവകരമായ മാറ്റങ്ങള്‍ പ്രതീക്ഷിച്ച് രാജ്യം

Webdunia
വെള്ളി, 30 ജൂണ്‍ 2017 (15:48 IST)
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരം ജിഎസ്ടി (ചരക്കുസേവന നികുതി) ഇന്ന് അർദ്ധരാത്രി നിലവിൽ വരും. പുതിയ പരിഷ്‌കാരം രാജ്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.

ഉപഭോഗത്തെ ആസ്പദമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചിട്ടുള്ള നികുതിയാണ് ചരക്കുസേവന നികുതി. നാല് സ്ലാബുകളിലാണ് ജിഎസ്ടി ഈടാക്കുന്നത് 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ. ഈ സ്ലാബുകളിൽ 1,200ഓളം ഉത്‌പന്നങ്ങളും സേവനങ്ങളുമാണ് ഇടം പിടിച്ചിരിക്കുന്നത്.

തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും വരും കാലത്ത് നികുതി വെട്ടിപ്പ് തടയാനും വിലക്കയറ്റം നിയന്ത്രിക്കാനും
ജിഎസ്ടി സഹായിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വ്യക്തമാക്കുന്നത്.

നിർമ്മാണം മുതൽ ഉപഭോഗം വരെയുള്ള ഘട്ടത്തിൽ ചുമത്തപ്പെടുകയും ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവു ചെയ്തു അടക്കാവുന്ന നികുതിയാണ് ജിഎസ്ടി. ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മൂല്യ വർധനത്തിനു മാത്രമുള്ള നികുതിയിൽ, നികുതിയുടെ ഭാരം അന്തിമ ഉപയോക്താവിനു മാത്രമായിരിക്കും.
Next Article