പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിച്ചാല്‍ ഇനിമുതല്‍ പിഴ അടയ്ക്കേണ്ടി വരും. ദേശീയ ഹരിത ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. മാലിന്യം പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്നത് നിരോധിച്ച ഹരിത ട്രൈബ്യൂണല്‍ കത്തിച്ചാല്‍ 25, 000 രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നും വ്യക്തമാക്കി.
2016ലെ വേസ്റ്റ് മാനേജ്‌മെന്റ് സംബന്ധിച്ചുള്ള നിയമം നടപ്പിലാക്കാനും പി വി സിയുടെ നിരോധനം ഫലപ്രദമായി നടപ്പിലാക്കാനും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. 2016ല്‍ ഹരിത ട്രൈബ്യൂണല്‍ പുറപ്പിടുവെച്ച ഉത്തരവ് നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.