ഗ്രഹപാഠം ചെയ്യാത്തതിന് വിദ്യാര്‍ത്ഥികളെ നഗ്നരാക്കി വെയിലത്ത് മുട്ടുകുത്തി നിര്‍ത്തി

വ്യാഴം, 19 മാര്‍ച്ച് 2015 (19:13 IST)
ഹോംവര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാകരുടെ ക്രൂര ശിക്ഷ. ഗ്രഹപാഠം ചെയ്യാത്തതിന് വിദ്യാര്‍ത്ഥികളെ നഗ്നരാക്കി വെയിലത്ത് മുട്ടുകുത്തി നിര്‍ത്തിയാണ് അധ്യാപകര്‍ ശിക്ഷിച്ചത്.

നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ സൂര്യ തേജ, ദിലീപ്‌ കുമാര്‍ എന്നിവര്‍ക്കാണ് ക്രൂര ശിക്ഷ നേരിടേണ്ടി വന്നത്. ഇവര്‍ സഹോദരന്‍മാരാണ്. 
 
രണ്ട് അധ്യാപകരാണ് ക്രൂര ശിക്ഷയ്ക്ക് പിന്നില്‍. മൂന്നു മണിക്കൂറോളം പൊരിവെയിലത്തു നിന്ന് കുട്ടികള്‍ തളര്‍ന്നു വീണപ്പോഴാണ് അധ്യാപകര്‍ ശിക്ഷ അവസാനിപ്പിച്ചത്. സംഭവത്തില്‍ വന്‍ വിമര്‍ശനമാണ് അധ്യാപകര്‍ക്കെതിരെ ഉയര്‍ന്നു വരുന്നത്.

സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിഇഓ അറിയിച്ചു. എന്നാല്‍ പഠനത്തില്‍ പിന്നോക്കമായ കുട്ടികള്‍ക്ക് ശിക്ഷ കൊടുക്കണമെന്ന മാതാപിതാക്കളുടെ അഭിപ്രായം അനുസരിച്ചതേയുള്ളുവെന്നാണ് അധ്യാപകര്‍ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക