ശശികല തൽക്കാലം വേണ്ട, പനീർസെൽവം തന്നെ തുടരട്ടെയെന്ന് ഗവർണർ; വാർത്ത നിഷേധിച്ച് രാജ്‌ഭവൻ

ശനി, 11 ഫെബ്രുവരി 2017 (07:32 IST)
തമിഴ് രാഷ്ട്രീയം ട്വിസ്റ്റുകളുടെ കൂമ്പാരമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഗവർണർ വിദ്യാസാഗർ റാവു കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയെന്ന വാർത്ത നിഷേധിച്ച് രാജ്ഭവൻ. രാഷ്ട്രപതിക്കോ ആഭ്യന്തര മന്ത്രാലയത്തിനോ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. 
 
ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് വീണ്ടും റിപ്പോര്‍ട്ട് നൽകിയെന്നായിരുന്നു വാർത്ത. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അധികാരമാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരട്ടെയെന്നും റിപ്പോര്‍ട്ടിലുള്ളത് പനീര്‍ശെല്‍വം ക്യാമ്പിന്റെ ആവേശം ഉയര്‍ത്തിയിട്ടുണ്ട്.
 
ഇപ്പോള്‍ എംഎല്‍എയല്ലാത്ത ഒരാള്‍ക്ക് മുഖ്യമന്ത്രിയാകാന്‍ യാതൊരു തടസ്സവും ഇല്ലെങ്കിലും ശശികലയെ പോലെ ഒരാളെ കേസ് നേരിടുന്നൊരാളെ മുഖ്യമന്ത്രിയാക്കാന്‍ ആവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ശശികലയ്ക്കെതിരൊയ കേസിന്റെ തൽസ്ഥിതി അറിയിക്കണം. തമിഴ്നാട്ടിലെ സാഹചര്യം സങ്കീർണമെന്നും ഗവർണർ നൽകിയ റിപ്പോർട്ടിൽ പറയുന്നുവെന്നായിരുന്നു വാർത്തകൾ.

വെബ്ദുനിയ വായിക്കുക