ബീച്ചില്‍ ഇരുപതുകാരിയുടെ മൃതദേഹം; മദ്യലഹരിയില്‍ കുളിക്കുന്നതിനിടെ മരണം സംഭവിച്ചതാണെന്ന് പൊലീസ്
ഗോവയിലെ ബീച്ചില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അര്‍ദ്ധനഗ്നമായ നിലയില്‍ 20കാരിയുടെ ജഡമാണ് കണ്ടെത്തിയത്. വടക്കന്‍ ഗോവയിലെ ആരംബോല്‍ ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ഇന്ത്യക്കാരിയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച വൈകിട്ട് ബീച്ചിലെ താല്‍ക്കാലിക ബീച്ചില്‍ മുന്ന് യുവാക്കള്‍ക്കൊപ്പം കൊല്ലപ്പെട്ട യുവതിയെ കണ്ടവരുണ്ട്. ഈ യുവാക്കളെ തിരിച്ചറിയാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. മദ്യലഹരിയില്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ യുവതിയുടെ മരണം സംഭവിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.