അലിഗഢ് മുസ്ലിം സര്‍വകലാശാലാ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് അലഹബാദ് ഹൈക്കോടതി.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് പി കെ എസ് ബാഗേല്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. പെണ്‍കുട്ടികളെ ലൈബ്രറിയില്‍ വിലക്കിയതിനെതിരെ സാമൂഹിക പ്രവര്‍ത്തകനായ ദീക്ഷ ദ്വിവേദി സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയിലാണ് കോടതി വിധി.
പെണ്‍കുട്ടികളെ ലൈബ്രറിയില്‍ പ്രവേശിപ്പിക്കാത്ത അധികൃതരുടെ നിലപാടില്‍ കോടതി അതൃപ്തി വ്യക്തമാക്കി. ഇതുകൂടാതെ പെണ്‍കുട്ടികള്‍ക്ക് ലൈബ്രറിയില്‍ ആവശ്യമായ ഇരിപ്പിടങ്ങള്‍ ഒരുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ ലൈബ്രറിയില്‍ പെണ്‍കുട്ടികളെ അനുവദിച്ചാല്‍ ഇപ്പോള്‍ വരുന്നതിന്റെ നാലിരട്ടി ആണ്‍കുട്ടികള്‍ ലൈബ്രറിയിലെത്തുമെന്ന് അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ലഫ് ജനറല്‍ സമീര്‍ ഉദ്ദിന്‍ ഷാ പറഞ്ഞത് വിവാദമായിരുന്നു.