പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 മെയ് 2025 (14:12 IST)
anju
സാധാരണയായി പഠനത്തില്‍ മിടുമിടുക്കരായവര്‍ക്കാണ് ഐഎഎസ് പോലുള്ള പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് പൊതുവിലെ വിശ്വാസം. എന്നാല്‍ ഐഎഎസ് ഓഫീസറായ അഞ്ജു ശര്‍മ ഇതിനൊരു അപവാദമാണ്. സ്‌കൂള്‍ ജീവിതത്തില്‍ തിളക്കമുള്ള വിജയങ്ങളൊന്നും അഞ്ജു ശര്‍മയുടെ പേരില്‍ ഉണ്ടായിട്ടില്ല. മാത്രമല്ല പത്തിലും 12 ലും തോറ്റ ചരിത്രവും ഉണ്ട്.
 
ശരാശരിയിലും താഴെയായ വിദ്യാര്‍ത്ഥിയായിരുന്നു അഞ്ജു ശര്‍മ. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ ഐഎഎസ് നേടി തന്നെ പരിഹസിച്ചവരുടെ വായ അടപ്പിച്ചു. മുന്നോട്ടുള്ള തന്റെ ഭാവി തീരുമാനിക്കുന്നതില്‍ പത്താം ക്ലാസിലെ മാര്‍ക്കാണ് ആവശ്യമെന്നാണ് തന്നോട് എല്ലാരും പറഞ്ഞിരുന്നത്. ഇത് തന്റെ സമ്മര്‍ദ്ദം ഉയര്‍ത്താനേ ഉപകരിച്ചുള്ളുവെന്നും അഞ്ജു പറയുന്നു. അന്നന്ന് പഠിപ്പിക്കുന്നത് അന്നന്നുതന്നെ പഠിക്കാന്‍ ശ്രമിച്ചതാണ് വിജയത്തിന്റെ പ്രധാന കാരണം. ഇതോടെ പരീക്ഷകളില്‍ നന്നായി സ്‌കോര്‍ ചെയ്യാന്‍ തുടങ്ങിയെന്നും അവര്‍ പറയുന്നു.
 
സ്വര്‍ണമെഡലോടെയാണ് ആ പെണ്‍കുട്ടി ബിരുദം പൂര്‍ത്തിയാക്കിയത്. 1991 ല്‍ രാജ്‌കോട്ടില്‍ ഡെപ്യൂട്ടി കളക്ടറായാണ് അവര്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇപ്പോള്‍ ഗാന്ധിനഗര്‍ ഹയര്‍ ആന്‍ഡ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍