ഏത് രീതിയിലുള്ള ഭീഷണിയും നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് പാക് സേനാമേധാവി ജെനറല്‍ രഹീല്‍ ഷെരീഫ്. ഉറി ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റാവല്‍പിണ്ടിയിലെ സൈനിക കമാന്‍ഡര്‍മാരുടെ കോണ്‍ഫറന്‍സില്‍ വെച്ച് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
മേഖലയിലെ സംഭവവികാസങ്ങള്‍ പാക് സൈന്യം നിരീക്ഷിച്ചുവരികയാണ്. നേരിട്ടോ അല്ലാതെയോ എത് ഭീഷണികള്‍ നേരിടാനും തങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണം ശരിയല്ല. പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെയുണ്ടാകുന്ന ഏതൊരാക്രമണത്തേയും നിഷ്ഫലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.