മുൻ ധനമന്ത്രി കെ എം മാണിയെ വിജിലൻസ് ചോദ്യം ചെയ്തു. ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിർമാണ യൂണിറ്റിന് നികുതിയിളവ് നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് കോട്ടയം വിജലൻസ് ഡിവൈ എസ് പി അശോക് കുമാറിന്റെ നേതൃത്വത്തൽ മൂന്ന് മണിക്കൂറോളം മാണിയെ ചോദ്യം ചെയ്തത്. നികുതയിളവ് നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
നികുതി വകുപ്പ് സെക്രട്ടറിയുടെയും വാണിജ്യ നികുതി കമീഷണറുടെയും ശിപാർപശ പ്രകാരമാണ് താന്‍ ഇളവ് നൽകിയത്. അത്തരത്തില്‍ ഇളവ് നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് ഒരുതരത്തിലുള്ള നഷ്ടവും വന്നിട്ടില്ലെന്ന് മാണി മൊഴി നൽകി. വാറ്റ് നികുതി ഏർപ്പെടുത്തിയപ്പോൾ വന്ന പിശക് തിരുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും മാണി വ്യക്തമാക്കി.